കാശ്മീരില്‍ ചികിത്സകിട്ടാതെയുള്ള മരണസംഖ്യ വര്‍ധിക്കുന്നു

സംഘര്‍ഷഭൂമിയായ കാശ്മീരില്‍ ചികിത്സകിട്ടാതെയുള്ള മരണസംഖ്യ വര്‍ധിക്കുന്നതായി ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട്. ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍വരീതിയില്‍ ആകാത്തതും, മൊബൈല്‍-ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിക്കാത്തതും രോഗികളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ വരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സ് വിളിക്കാന്‍ കഴിയാത്തതിനാല്‍ നിരവധി മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

പാമ്പുകടിയേറ്റ മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ 16 മണിക്കൂറോളം സാഹസികയാത്ര നടത്തേണ്ടിവന്ന സജ ബീഗം എന്ന സ്ത്രീയുടെ അനുഭവം വിവരിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെയുള്ള കാന്‍സര്‍ രോഗികള്‍ കൂടുതലും ഓണ്‍ലൈന്‍ വഴിയാണ് മരന്നുകള്‍ വാങ്ങുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് നിലച്ചതോടെ ഇവരും ബുദ്ധിമുട്ടിലായി.

അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് വിളിക്കാന്‍ കഴിയാത്തതിനാലും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാലും പന്ത്രണ്ടോളം രോഗികള്‍ മരിച്ചിട്ടുണ്ട്. ഇതില്‍ മിക്കവരും ഹൃദ്രോഗികളായിരുന്നു.’ – കാശ്മീരിലെ ഒരു ആശുപത്രിയിലെ ഡോക്ടറായ സാദത്ത് പറയുന്നു. അടിയന്തരമായി ഇതിന് പരിഹാരം കാണണം എന്നാണ് ഇവരുടെ ആവശ്യം.

Exit mobile version