ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവതിക്ക് ഉപദേശം; അജ്ഞാതന് കലക്കന്‍ മറുപടി നല്‍കി യുവതി

വസ്ത്രത്തിന്റെ പേരില്‍ യുവതിയെ അധിക്ഷേപിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്

ബംഗലൂരു: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് യുവതിയെ തടഞ്ഞുനിര്‍ത്തി അജ്ഞാതന്റെ ഉപദേശം. ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നുമായിരുന്നു ഉപദേശം. എന്നാല്‍ ഇതിന് കലക്കന്‍ മറുപടിയാണ് യുവതി നല്‍കിയത്.

ഇന്ത്യന്‍ ഭരണഘടന തനിക്ക് നന്നായി അറിയാം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഓരോ പൗരനും സ്വാതന്ത്ര്യമുണ്ട്. ശല്യപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്നായിരുന്നു യുവതി പറഞ്ഞത്. ഇത് കേട്ടതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

സുഹൃത്തായ യുവാവിനൊപ്പം സഞ്ചരിക്കവെ ബൈക്ക് തടഞ്ഞു നിര്‍ത്തിക്കൊണ്ടായിരുന്നു വസ്ത്രത്തിന്റെ പേരില്‍ അജ്ഞാതന്‍ യുവതിയെ ഉപദേശിച്ചത്. യുവാവാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വസ്ത്രത്തിന്റെ പേരില്‍ യുവതിയെ അധിക്ഷേപിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Exit mobile version