‘ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ സൈന്യത്തിന്റെയും ഭീകരവാദികളുടെ കളിപ്പാവ’ ; ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ശക്തമായ ഭാഷയില്‍ മുഹമ്മദ് കൈഫ് വിമര്‍ശിച്ചത്.

ന്യൂഡല്‍ഹി: ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ശക്തമായ ഭാഷയില്‍ മുഹമ്മദ് കൈഫ് വിമര്‍ശിച്ചത്.

ഭീകരവാദികളുടെ നഴ്‌സറിയാണ് പാകിസ്താന്‍. ഇപ്പോള്‍ പാക് സൈന്യത്തിന്റെയും ഭീകരരുടേയും അടിമയാണ് പാകിസ്താന്‍ പ്രധാനമന്ത്രിയെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. ഒരു വലിയ ക്രിക്കറ്റ് കളിക്കാരന്റെ വീഴ്ച്ചയാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഇമ്രാന്‍ ഖാനെതിരെ നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങളാണ് രംഗത്തെത്തിയത്. ഒരു കാലത്ത് നിരവധി പേരുടെ ആരാധനാപാത്രമായിരുന്ന ആള്‍ ഇത്ര അധ:പതിക്കരുതായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗൂലി അഭിപ്രായപ്പെട്ടു. മുഹമ്മദ് ഷമി , ഹര്‍ഭജന്‍ സിംഗ് , ഇര്‍ഫാന്‍ പത്താന്‍ എന്നിവരും മുന്‍ പാകിസ്താന്‍ ക്യാപ്ടനെതിരെ രംഗത്തെത്തിയിരുന്നു.

Exit mobile version