ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തു; നാട്ടുകാര്‍ വാഹനം തടഞ്ഞ് പിഴയിട്ടു

അസിസ്റ്റന്റ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറായ അമിതാഭ് റായി ആണ് തന്റെ ഔദ്യോഗിക വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തത്

ലക്‌നൗ: പുതുക്കിയ ഗതാഗത നിയമം വന്നത് മുതല്‍ റോഡ് വണ്ടിയുമായി ഇറങ്ങുന്നവര്‍ക്ക് വിവിധ രൂപത്തിലാണ് പിഴ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്ത ഉദ്യോഗസ്ഥനെ നാട്ടുകാര്‍ വലഞ്ഞ് വെച്ച് പിഴയിട്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ പില്‍ഭിത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. അസിസ്റ്റന്റ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറായ അമിതാഭ് റായി ആണ് തന്റെ ഔദ്യോഗിക വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തത്. ഈ വാഹനം തടഞ്ഞ് വെച്ച് നാട്ടുകാര്‍ അദ്ദേഹത്തോട് ഗതാഗത നിയമം ചോദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

നാട്ടുകാര്‍ വാഹനം വളഞ്ഞ് പ്രശ്‌നം വഷളായതോടെ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് അസിസ്റ്റന്റ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. അതേസമയം ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്ന് എത്ര രൂപയാണ് പിഴ ഈടാക്കിയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും യാത്രക്കാര്‍ സീറ്റുബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണം.

Exit mobile version