രാഷ്ട്രപിതാവിന്റെ 150-ാം ജന്മദിനം; ഗാന്ധിയോടുള്ള ആദര സൂചകമായി 150 രൂപയുടെ നാണയം പുറത്തിറക്കി

അഹമ്മദാബാദില്‍ നടന്ന സ്വച്ഛ്ഭാരത് ദിവസ് പരിപാടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് നാണയം പുറത്തിറക്കിയത്

അഹമ്മദാബാദ്: രാഷ്ട്രപിതാവിന്റെ നൂറ്റമ്പതാം ജന്മദിനത്തോട് അനുബന്ധിച്ച് 150 രൂപയുടെ നാണയം പുറത്തിറക്കി. ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് നാണയം പുറത്തിറക്കിയത്. അഹമ്മദാബാദില്‍ നടന്ന സ്വച്ഛ്ഭാരത് ദിവസ് പരിപാടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് നാണയം പുറത്തിറക്കിയത്.

രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം പുതുതായി നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. അതേസമയം പുതിയതായി നാണയം പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 10 രൂപയുടെ നാണയം മാത്രമാണ് വിപണിയില്‍ പുറത്തിറങ്ങിയത്.

Exit mobile version