ഗാന്ധിജയന്തിദിനത്തില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി അഞ്ച് രാജ്യങ്ങള്‍

ഞ്ച് രാജ്യങ്ങളാണ് ഗാന്ധിജയന്തി ദിനത്തില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്

വെസ്റ്റ്ബാങ്ക്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ ലോകരാജ്യങ്ങള്‍ ഗാന്ധിസ്മാരക സ്റ്റാമ്പ് പുറത്തിറക്കി. അഞ്ച് രാജ്യങ്ങളാണ് ഗാന്ധിജയന്തി ദിനത്തില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.

പാലസ്തീന്‍, തുര്‍ക്കി, ഉസ്‌ബെക്കിസ്താന്‍, ലെബനന്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. ‘പൈതൃകവും മൂല്യവും’ എന്ന വിഭാഗത്തിലുള്‍പ്പെടുത്തിയാണ് പാലസ്തീന്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഗാന്ധിക്ക് ആദരവുപ്രകടിപ്പിച്ചത്.

പാലസ്തീന്‍ വിവരസാങ്കേതികവകുപ്പ് മന്ത്രി ഇഷാഖ് സെദറാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി പിഎ സുനില്‍കുമാര്‍ പങ്കെടുത്തു. വേറിട്ട വ്യക്തിത്വങ്ങള്‍ എന്ന സീരീസില്‍ ഉള്‍പ്പെടുത്തിയാണ് ഉസ്‌ബെക്കിസ്താനും തുര്‍ക്കിയും സ്റ്റാമ്പിറക്കിയത്.

Exit mobile version