ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്; മോഡിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്

നോട്ട് നിരോധനം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വിഷയങ്ങളിലും വിമര്‍ശനമുന്നയിച്ചിരുന്നു.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും വിമര്‍ശനം തൊടുത്ത് നടന്‍ സിദ്ധാര്‍ഥ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ പ്രധാനമന്ത്രി ഡല്‍ഹിയിലെ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് താരം വിമര്‍ശനം ഉന്നയിച്ചത്.

‘പരമോന്നത നേതാവ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും ചേര്‍ന്ന് നടത്തിയ സ്വീകരണത്തെക്കുറിച്ച് വീരവാദം മുഴക്കുകയാണ്. മൊഗാംബോ ഖുശ് ഹുഹാ (മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ അമരീഷ് പുരിയുടെ പ്രശസ്തമായ ഒരു സംഭാഷണം). ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്’ സിദ്ധാര്‍ഥ് വിമര്‍ശിച്ചു.

നരേന്ദ്ര മോഡിക്കെതിരെയും ബിജെപിക്കെതിരെയും പലപ്പോഴും വിമര്‍ശനം തൊടുക്കുന്ന താരമാണ് സിദ്ധാര്‍ഥ്. പലപ്പോഴും വിമര്‍ശിക്കാറുമുണ്ട്. നോട്ട് നിരോധനം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വിഷയങ്ങളിലും വിമര്‍ശനമുന്നയിച്ചിരുന്നു.

Exit mobile version