തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി, എന്‍സിപി സ്ഥാനാര്‍ത്ഥി നമിത മുന്ദഡ ബിജെപിയിലേക്ക് ചേക്കേറി

എന്‍സിപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവര്‍ ബിജെപിയിലേക്ക് ചേക്കേറിയത്

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ എന്‍സിപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നമിത മുന്ദഡ ബിജെപിയില്‍ ചേര്‍ന്നു. ബീഡ് ജില്ലയിലെ കൈജ് മണ്ഡലത്തില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവര്‍ ബിജെപിയിലേക്ക് ചേക്കേറിയത്.

സെപ്റ്റംബര്‍ ആദ്യമാണ് നമിത മുന്ദഡയെ കൈജിലെ എന്‍സിപി. സ്ഥാനാര്‍ത്ഥിയായി ശരദ് പവാര്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നമിത ബിജെപിയില്‍ ചേര്‍ന്നത് എന്‍സിപിക്ക് ഇപ്പോള്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്‌.

മുന്‍ എന്‍സിപി. മന്ത്രി വിമല്‍ മുന്ദഡയുടെ മരുമകള്‍ കൂടിയാണ് നമിത മുന്ദഡ. മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ് മുണ്ടെ, ബിജെപി എംപി. പ്രീതം മുണ്ടെ എന്നിവരുടെ സാന്നിധ്യത്തിലാണ് എന്‍സിപിയുടെ വനിതാ നേതാവ് ബിജെപിയില്‍ അംഗത്വമെടുത്തത്.

Exit mobile version