എട്ടടി ആഴമുള്ള അഴുക്കുചാലില്‍ നാലുവയസുകാരി വീണു; പണിപ്പെട്ട് കരയ്ക്ക് കയറ്റി നാട്ടുകാര്‍

ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജോധ്പൂര്‍: എട്ടടി ആഴമുള്ള അഴുക്കുചാലില്‍ വീണ നാലുവയസുകാരിയെ പണിപ്പെട്ട് കരയ്ക്ക് കയറ്റി നാട്ടുകാര്‍. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി നോക്കുമ്പോഴാണ് വെള്ളത്തില്‍ മുങ്ങി താഴുന്ന കുട്ടിയെ കണ്ടത്. ഉടനെ പ്രദേശവാസികളും മറ്റും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമാണ് കുട്ടിയെ മരണവക്കില്‍ നിന്ന് കരകയറ്റാനായത്. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരമാണ് നാലുവയസുകാരിയായ വൈഷ്ണവി അഴുക്കുചാലില്‍ വീണത്. ജ്യോതി റാം പട്ടീല്‍ എന്നയാളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. അപകടം നടക്കുന്നതിന് പത്തടി അകലെയുള്ള കടയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. തുടര്‍ന്ന് ഓടിയെത്തി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. ഉടനെ കുട്ടിയെ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.

റോഡ് കണ്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഓട തുറന്നുവച്ചത്, എന്നാല്‍ പിന്നീട് ഇവര്‍ ഇത് അടച്ചില്ല. ഓരാഴ്ചയോളമാണ് ഓട തുറന്ന് കിടന്നത്. പലതവണ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

Exit mobile version