വഴിയോരക്കച്ചവടക്കാരന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കി, തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രവുമായി ബിജെപി

ഉത്തര്‍പ്രദേശിലെ ഖോസി മണ്ഡലത്തിലാണ് വിജയ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്

ലഖ്‌നൗ: തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രവുമായി ബിജെപി. വഴിയോര കച്ചവടക്കാരന്റെ മകനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പച്ചക്കറി വില്‍പ്പനക്കാരനായ നന്ദ് ലാല്‍ രാജ്ഭരിന്റെ മകന്‍ വിജയ് രാജ്ഭര്‍ മത്സരിക്കുക.

ഉത്തര്‍പ്രദേശിലെ ഖോസി മണ്ഡലത്തിലാണ് വിജയ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഒക്ടോബര്‍ 21നാണ്
ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. ഒരു വലിയ ഉത്തരിവാദിത്തമാണ് സംഘടന തന്നെ ഏല്‍പ്പിച്ചതെന്നും പ്രതീക്ഷയ്‌ക്കൊത്ത മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിജയ് പറഞ്ഞു.

തന്റെ മകന്റെ കഠിനാധ്വാനത്തിന്റെ ഫലമായാണ് അവന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് വിജയിയുടെ പിതാവ് വ്യക്തമാക്കി. വഴിയോരത്ത് പച്ചക്കറി വില്‍പ്പനക്കാരനാണ് നന്ദ് ലാല്‍ രാജ്ഭര്‍. ബിജെപിയുടെ സിറ്റി കമ്മിറ്റി പ്രസിഡന്റാണ് വിജയ്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.

Exit mobile version