പറക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു; സുരക്ഷിതമായി തിരച്ചിറക്കി, തുണച്ചത് പൈലറ്റിന്റെ സമയോചിത ഇടപെടല്‍

180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

പനജി: പറക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു. സുരക്ഷിതമായി തന്നെ വിമാനം തിരിച്ചിറക്കുകയും ചെയ്തു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്. ഗോവയില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് 20 മിനിട്ടിനു ശേഷം തിരിച്ച് ഇറക്കിയത്.

180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഗോവ മന്ത്രി നീലേഷ് കാബ്രാളും വിമാനത്തില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പറക്കുന്നതിനിടയില്‍ വിമാനത്തിന്റെ ഇടത്തെ എന്‍ജിന്‍ തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നു.

തീപിടിച്ചതായി കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ പൈലറ്റ്, ഇടത്തെ എന്‍ജിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയും ഒരു എന്‍ജിന്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് തിരികെ പറക്കുകയും ചെയ്തു. ശേഷം ഗോവ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു. പിന്നീട് യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ ഡല്‍ഹയിലെത്തിച്ചു.

Exit mobile version