സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമം: ബാര്‍ ഗേളിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വ്യാജമാണെന്ന് ബിജെപി എംഎല്‍എ സഞ്ജയ് പുരാം

മുംബൈ: ബാര്‍ ഗേളിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി ബിജെപി എംഎല്‍എ സഞ്ജയ് പുരാം. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയ എതിരാളികളാണ് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് എംഎല്‍എ പോലീസില്‍ പരാതി നല്‍കി.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷം എല്ലായ്പ്പോഴും ജനങ്ങള്‍ക്കൊപ്പമായിരുന്നു. മണ്ഡലത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തു. വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന പ്രതിപക്ഷത്തിന്റെ ഭയമാണ് ഇതിനെല്ലാം പിന്നില്‍- സഞ്ജയ് പുരാം പറഞ്ഞു.

Exit mobile version