റോഡ് മോശമായാലും അറ്റക്കുറ്റപ്പണി നടത്തിയില്ലെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: രാജ്യത്ത് മോശം റോഡ് പണിയുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. മോശമായി റോഡ് പണിയുകയും റോഡ് കൃത്യമായി അറ്റക്കുറ്റപ്പണിയും നടത്താത്ത കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

പുതിയ റോഡ് നിയമത്തിന്റെ ഭാഗമായാണ് പിഴ ഈടാക്കുക. പുതിയ ഗതാഗത നിയമം സാധാരണ ജനങ്ങള്‍ക്ക് മാത്രമല്ലെന്നും കോണ്‍ട്രാക്ടര്‍മാര്‍ക്കും ബാധകമാണെന്നും ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.

സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ ഗതാഗത നിയമം നടപ്പാക്കി തുടങ്ങിയത്. ഗതാഗത നിയമം പാലിക്കാത്തവര്‍ക്ക് കടുത്ത പിഴ ചുമത്തുന്നതാണ് പുതിയ റോഡ് നിയമം.

Exit mobile version