വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് മോഡി

'നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും പെരുത്തപ്പെടും

ന്യൂയോര്‍ക്ക്: വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും പെരുത്തപ്പെടും. യുഎസിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയുടെ ബുദ്ധിയും ലോകത്തെ വേഗത്തില്‍ മാറ്റിമറിക്കാനാകുമെന്ന് മോഡി പറഞ്ഞു.

ഇന്ത്യയുടെ ജനാധിപത്യവും ജൂഡീഷ്യറിയും നിക്ഷേപത്തിന് വലിയ സുരക്ഷയൊരുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യങ്ങളുമായാണ് ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നത് . അതിവേഗത്തിലാണ് ഞങ്ങളുടെ നഗരങ്ങള്‍ നവീകരിക്കുന്നത്. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്താനായി യുഎഇ യില്‍ നിന്ന് 17 കമ്പനികളാണ് ഇന്ത്യയിലേയ്ക്ക് വരുന്നത്.

Exit mobile version