മാതാപിതാക്കള്‍ക്ക് തന്നോട് ഇഷ്ടമില്ലെന്ന തോന്നല്‍; ഇരുവരെയും മകന്‍ കുത്തി

മകന്റെ ആക്രമണത്തില്‍ കുത്തേറ്റ പിതാവ് സുഷീല്‍ മേത്ത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ മാതാവ് ചന്ദര്‍ മേത്തയെ ഡല്‍ഹിയിലെ ഏയിംസില്‍ പ്രവേശിപ്പിച്ചു.

ഗുരുഗ്രാം: മാതാപിതാക്കള്‍ക്ക് തന്നോട് സ്‌നേഹമില്ലെന്ന് തോന്നിയ മകന്‍ അച്ഛനെയും അമ്മയെയും കുത്തി. മകന്റെ ആക്രമണത്തില്‍ കുത്തേറ്റ പിതാവ് സുഷീല്‍ മേത്ത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ മാതാവ് ചന്ദര്‍ മേത്തയെ ഡല്‍ഹിയിലെ ഏയിംസില്‍ പ്രവേശിപ്പിച്ചു.

മുപ്പത്തിരണ്ടുകാരനായ റിഷഭ് മേത്തയാണ് ക്രൂരമായ കൃത്യം നടത്തിയത്. ഇളയ സഹോദരന്റെ മുന്നില്‍ വെച്ചാണ് റിഷഭ് അച്ഛനെയും അമ്മയെയും കുത്തിയത്. സംഭവത്തിന് സാക്ഷിയാണെന്നും റിഷഭ് ആണ് പിതാവിനെയും മാതാവിനെും കുത്തിയതെന്നും ഇളയ സഹോദരന്‍ മായങ്ക് പോാലീസില്‍ പരാതി നല്‍കി.

ചൊവ്വാഴ്ച പിതാവ് സുഷീലുമായും മാതാവ് ചന്ദറുമായും റിഷഭ് വഴക്കിട്ടിരുന്നു. അച്ഛനും അമ്മയുമായി റിഷഭ് നിരന്തരം വഴക്കിട്ടിരുന്നുവെന്ന് മായങ്കിന്റെ പരാതിയില്‍ പറയുന്നു. റിഷഭ് മാതാപിതാക്കളെ ആക്രമിക്കുന്നതായി ബന്ധുവാണ് പുറത്തായിരുന്ന മായങ്കിനെ വിളിച്ച് അറിയിച്ചത്.

വീട്ടിലെത്തിയപ്പോള്‍ പിതാവായ സുഷീലിനെ കുത്തുന്ന റിഷഭിനെയാണ് കണ്ടത്. ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ റിഷഭ് തന്നെയും ആക്രമിച്ചെന്ന് മായങ്കിന്റെ പരാതിയില്‍ പറയുന്നു. കൃത്യം നടത്തിയ ശേഷം മായങ്ക് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് പോലീസ് പിടികൂടുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version