പ്രായം പഠനത്തിന് ഒട്ടും തടസമല്ലെന്ന് തെളിയിച്ചു; ബിരുദാനന്തര ബിരുദം സ്വന്തമാക്കി ഈ 83കാരന്‍

പ്രായം പഠനത്തെ ഒട്ടും ബാധിക്കാതെ വന്നപ്പോള്‍ സോഹന്‍ സിങ് സ്വന്തമാക്കിയത് ജലന്ധറിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമാണ്

ഹൊഷിയാര്‍പുര്‍: പഞ്ചാബില്‍ പ്രായത്തെ തോല്‍പിച്ച് 83-ാം വയസില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി പഞ്ചാബിക്കാരന്‍. ഹൊഷിയാര്‍പുര്‍ സ്വദേശിയായ സോഹന്‍ സിങാണ് ഈ സുവര്‍ണ്ണ നേട്ടത്തിന് അര്‍ഹത നേടിയത്.

പ്രായം പഠനത്തെ ഒട്ടും ബാധിക്കാതെ വന്നപ്പോള്‍ സോഹന്‍ സിങ് സ്വന്തമാക്കിയത് ജലന്ധറിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമാണ്. കോളിജില്‍ പഠിച്ചിരുന്ന കാലത്തുണ്ടായിരുന്ന വൈസ് പ്രിന്‍ലിപ്പാളിന്റെ നിര്‍ദ്ദേശപ്രകാരം 2018ലാണ് ഈ 83കാരന്‍ ബിരുദാനന്തര ബിരുദമെടുക്കാന്‍ തീരുമാനിച്ചത്.

1958ല്‍ വിവാഹിതനാവുകയും ശേഷം കെനിയയില്‍ ഭാര്യയോടൊപ്പമായിരുന്നു താമസം. അവിടെ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ അദ്ദേഹം ക്ലാസുകള്‍ നല്‍കിയിരുന്നു. പിന്നീട് 1991-ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് പഠനം. ബിരുദം നേടി ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് സോഹന്‍ സിങ് ബിരുദാനന്തര ബിരുദം സ്വന്തമാക്കുന്നത്.

Exit mobile version