കടുവ കുഞ്ഞുങ്ങളെ ട്രെയിന്‍ ഇടിച്ച് ചത്ത നിലയില്‍ കണ്ടെത്തി

ട്രെയിന്‍ തട്ടിയ ഉടന്‍ തന്നെ കടുവക്കുഞ്ഞുങ്ങള്‍ ചത്തതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയിലെ റെയില്‍വേ ട്രാക്കില്‍ കടുവക്കുഞ്ഞുങ്ങളെ ട്രെയിനിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. നാഗ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ ദൂരത്താണ് സംഭവം നടന്നിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഏകദേശം ആറ് മാസം പ്രായമുണ്ട്.

ചന്ദ്രാപ്പൂര്‍-നാഗ്ബിദ് സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് ഏഴരയോടെയാണ് അപകടം നടന്നിരിക്കുന്നത്. ട്രെയിന്‍ തട്ടിയ ഉടന്‍ തന്നെ കടുവക്കുഞ്ഞുങ്ങള്‍ ചത്തതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.

Exit mobile version