ഹൗഡി മോഡി പരിപാടിക്കിടെ വീല്‍ചെയറിലിരുന്ന് ദേശീയ ഗാനം ആലപിച്ച് സ്പര്‍ശ് ഷാ; അഭിനന്ദനങ്ങളറിയിച്ച് സോഷ്യല്‍മീഡിയ

തനിക്ക് കിട്ടിയ അവസരം വലിയ കാര്യമായി കാണുന്നുവെന്ന് സ്പര്‍ശ് ഷാ പറഞ്ഞു

ഹൂസ്റ്റണ്‍: വീല്‍ചെയറിലിരുന്ന് ദേശീയ ഗാനം ആലപിച്ച സ്പര്‍ശ് ഷായ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് സോഷ്യല്‍മീഡിയ. ഹൗഡി മോഡി പരിപാടിക്കിടെയാണ് സ്പര്‍ശ് ഷാ ദേയഗാനം ആലപിച്ചത്. തനിക്ക് കിട്ടിയ അവസരം വലിയ കാര്യമായി കാണുന്നുവെന്ന് സ്പര്‍ശ് ഷാ പറഞ്ഞു.

ജന്മനാ എല്ലുകള്‍ പൊട്ടുന്ന അസുഖമാണ് സ്പര്‍ശിനെ പിടികൂടിയത്. വീല്‍ച്ചെയറിലായിരുന്നു സ്പര്‍ശിന്റെ ജീവിതം. മോഡിയെ കാണണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്ന് സ്പര്‍ശ് ഷാ പറയുന്നു.
മാഡിസന്‍ സ്‌ക്വയറില്‍ വെച്ചാണ് ആദ്യമായി മോഡിയെ കാണുന്നതെന്നും ടിവിയിലാണ് അന്ന് കണ്ടതെന്നും
സ്പര്‍ശ് ഓര്‍ക്കുന്നു.

എന്നാല്‍ ഇപ്പോള്‍ മോഡിയെ നേരില്‍ കാണാനായത് ദൈവ സഹായം കൊണ്ടാണെന്നും ഇത്രയും ആള്‍ക്കാരുടെ മുന്‍പില്‍ വെച്ച് ദേശീയ ഗാനമാലപിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും സ്പര്‍ശ് പറയുന്നു.

ദേശീയ ഗാനമാലപിക്കുന്ന സ്പര്‍ശിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീഡിയോ കണ്ട് നിരവധി പേരാണ് സ്പര്‍ശിന് അഭിനന്ദനങ്ങളുമായി എത്തിയത്. കവിയും മോട്ടിവേഷണല്‍ സ്പീക്കറുമായ സ്പര്‍ശ് തന്റെ പന്ത്രണ്ടാം വയസില്‍ പാടിയ നോട്ട് അഫ്രൈഡ് എന്ന പാട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമുണ്ടാക്കിയിരുന്നു. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സ്പര്‍ശും കുടുംബവും താമസിക്കുന്നത്.

Exit mobile version