ബാലാകോട്ടിലെ തീവ്രവാദി കേന്ദ്രം സജീവം; 500 ഭീകരര്‍ നുഴഞ്ഞുകയറാനൊരുങ്ങുന്നു! ഇന്ത്യന്‍ സൈന്യം ശക്തമായി നേരിടുമെന്ന് കരസേനാ മേധാവി

നുഴഞ്ഞുകയറ്റം തടയുന്നതിന് ഇന്ത്യന്‍ സൈന്യം ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

ചെന്നൈ: പാകിസ്താനിലെ ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന തീവ്രവാദ ക്യാമ്പുകള്‍ പാകിസ്താന്‍ വീണ്ടും സജീവമാക്കിയ റിപ്പോര്‍ട്ടുകള്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചു.

അവിടെ നിന്നും അഞ്ഞൂറോളം തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. നുഴഞ്ഞുകയറ്റം തടയുന്നതിന് ഇന്ത്യന്‍ സൈന്യം ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

‘തീവ്രവാദികളെ നമ്മുടെ പ്രദേശത്തേക്ക് തള്ളിവിടുന്നതിനായി പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നു. വെടിനിര്‍ത്തല്‍ നിയമലംഘനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. നമ്മുടെ സൈനികര്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നടപടിയെടുക്കാനറിയാം ഞങ്ങള്‍ ജാഗ്രത പാലിക്കുകയും പരമാവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്യും,’ ബിപിന്‍ റാവത്ത് വ്യക്തമാക്കി.

Exit mobile version