ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ സന്ദര്‍ശിച്ച് സോണിയാ ഗാന്ധിയും മന്‍മോഹന്‍സിങും

ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സോണിയാ ഗാന്ധിയും മന്‍മോഹന്‍സിങും അദ്ദേഹത്തെ കാണാന്‍ ജയിലിലെത്തിയത്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രിയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും ഇന്നുരാവിലെ തിഹാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു.

തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പി ചിദംബരം. ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്. സോണിയാ ഗാന്ധിക്ക് പുറമെ മകന്‍ കാര്‍ത്തിയും ചിദംബരത്തെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ ചിദംബരത്തെ വേട്ടയാടുകയാണെന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട്. ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സോണിയാ ഗാന്ധിയും മന്‍മോഹന്‍സിങും അദ്ദേഹത്തെ കാണാന്‍ ജയിലിലെത്തിയത്. പി ചിദംബരം ധനമന്ത്രിയായിരിക്കേ 2007ല്‍ ഐഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

Exit mobile version