ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദം; മോഡിയും ട്രംപുമായുള്ള ചങ്ങാത്തത്തെ പ്രകീര്‍ത്തിച്ച് സല്‍മാന്‍ ഖാന്‍

മുംബൈ: ഇത്തവണത്തെ മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അമേരിക്കയിലെ ഇന്ത്യന്‍ ജനതയെ ഇളക്കി മറിച്ചായിരുന്നു് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹൗഡി മോഡി പരിപാടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും മോഡിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോഡി എന്ന പരിപാടി.

ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദത്തെ വാഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. ട്വിറ്ററിലൂടെ ആണ് സല്‍മാന്‍ ഖാന്‍ ഇരു നേതാക്കളുടെയും സൗഹൃദത്തെ പ്രകീര്‍ത്തിച്ചത്.

ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഇരുവരുടെയും സൗഹൃദം എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഇതിനോടകം സല്‍മാന്‍ ഖാന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Exit mobile version