പിടിച്ചെടുത്ത 13 കോടിയുടെ കഞ്ചാവ് പോലീസ് തീയിട്ട് നശിപ്പിച്ചു

63,878 കിലോഗ്രം തൂക്കം വരുന്ന ഏകദേശം പതിനഞ്ച് കോടിയോളം രൂപയുടെ കഞ്ചാവാണ് പിടിച്ചെടുത്ത് തീയിട്ട് നശിപ്പിച്ചത്

വിശാഖപട്ടണം: വിശാഖപട്ടണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിടിച്ചെടുത്ത കഞ്ചാവ് തീയിട്ട് നശിപ്പിച്ചു. 63,878 കിലോഗ്രം തൂക്കം വരുന്ന ഏകദേശം 12 കോടിയോളം രൂപയുടെ കഞ്ചാവാണ് പിടിച്ചെടുത്ത് തീയിട്ട് നശിപ്പിച്ചത്. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ 455 കേസുകളിലായി പിടിച്ചെടുത്ത കഞ്ചാവുകളാണ് നശിപ്പിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷവും 43,341 കിലോഗ്രാം കഞ്ചാവുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇന്‌സ്‌പെക്ടര് ജനറല് എല് കെവി രംഗ അറിയിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവുകള്‍ ട്രക്കുകളിലും വാനുകളിലും എത്തിച്ച ശേഷം തൂക്കി നോക്കിയാണ് തീയിട്ട് നശിപ്പിച്ചത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച 196 വാഹനങ്ങളും പോലീസ് ലേലത്തില്‍ വച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version