നാലുമാസമായി ശമ്പളം ലഭിച്ചില്ല; എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി വാന്‍ ഡ്രൈവര്‍ മുങ്ങി

എസഐഎസ് സിസ്‌കോ സര്‍വ്വീസസ് എന്ന സ്വകാര്യ കമ്പനിയാണ് ദേവാംഗനെ വാന്‍ ഡ്രൈവറായി ചുമതലപ്പെടുത്തിയത്.

റായ്പൂര്‍: നാലുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി വാന്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂര്‍ സ്വദേശിയായ പിതാംബന്‍ ദേവാംഗനാണ് പണവുമായി കടന്നുകളഞ്ഞത്. ബാങ്കിന്റെ കറന്‍സി ചെസ്റ്റില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കുളള എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ദേവാംഗന്‍.

എസഐഎസ് സിസ്‌കോ സര്‍വ്വീസസ് എന്ന സ്വകാര്യ കമ്പനിയാണ് ദേവാംഗനെ വാന്‍ ഡ്രൈവറായി ചുമതലപ്പെടുത്തിയത്. എന്നാല്‍ നാലുമാസമായി കമ്പനി ദേവാംഗന് ശമ്പളമൊന്നും നല്‍കിയിരുന്നില്ല. നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും ശമ്പളം നല്‍കാന്‍ കമ്പനി തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ദേവാംഗന്‍ പണവുമായി കടന്നുകളഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

പണം നിറയ്ക്കേണ്ട എടിഎമ്മുകളില്‍ ഒന്നില്‍ കറന്‍സി കുറഞ്ഞതോടെയാണ് കമ്പനി മേധാവി മുകേഷ് കുമാര്‍ ദീന്‍ ദയാല്‍ ഉപാധ്യായ് നഗര്‍ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി മേധാവിയെ ചോദ്യം ചെയ്തതോടെയാണ് ദേവാംഗന് നാലുമാസമായി ശമ്പളം നല്‍കിയിരുന്നില്ലെന്ന് കമ്പനി മേധാവി വ്യക്തമാക്കിയത്.

Exit mobile version