മുംബൈ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ ഗ്യാസ് ചോര്‍ന്നെന്ന് അഭ്യൂഹം; ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍

മുംബൈ: മുംബൈ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ ഗ്യാസ് ചോര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍ രംഗത്ത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഗ്യാസ് മണക്കുന്നതായി ജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചെങ്കിലും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം അടിയന്തര സാഹചര്യം നേരിടാന്‍ അഗ്‌നിശമന സേനയുടെ യൂണിറ്റുകളെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഗ്രേയ്റ്റര്‍ മുംബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

Exit mobile version