സിംഗിള്‍ ബെഞ്ച് ഇനി സുപ്രീംകോടതിയിലും

2013-ലെ സുപ്രീംകോടതി ചട്ടങ്ങളാണ് ഭേദഗതിചെയ്തത്.

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ സിംഗിള്‍ ബെഞ്ചും ഇനിമുതല്‍ കേസുകള്‍ പരിഗണിക്കും. ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലെ ജാമ്യാപേക്ഷകള്‍, കേസുകള്‍ ഒരു കോടതിയില്‍നിന്ന് മറ്റൊന്നിലേക്കു മാറ്റാനുള്ള അപേക്ഷകള്‍ (ട്രാന്‍സ്ഫര്‍ പെറ്റിഷന്‍), എന്നിവയാണ് ഒരു ജഡ്ജി മാത്രമുള്ള ബെഞ്ച് പരിഗണിക്കുക.

കൂടാതെ ചീഫ് ജസ്റ്റിസ് അതത് സമയത്ത് ആവശ്യപ്പെടുന്ന കേസുകളും സിംഗിള്‍ ബെഞ്ചിനു കേള്‍ക്കാം. ഇതിനായി 2013-ലെ സുപ്രീംകോടതി ചട്ടങ്ങളാണ് ഭേദഗതിചെയ്തത്.

Exit mobile version