ശരീരഭാരം ക്രമാതീതമായി കുറയുന്നു; ചികിത്സയ്‌ക്കെത്തിയ 19 കാരിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

ആമശയത്തില്‍ കുടുങ്ങിയിരുന്ന 22 സെന്റിമീറ്റര്‍ നീളവും എട്ട് സെന്‍ിമീറ്റര്‍ വട്ടവുമുള്ള മുടിക്കെട്ട് നീക്കം ചെയ്തു

പഞ്ചാബ്: പഞ്ചാബില്‍ പത്തൊമ്പതുകാരിയുടെ ശരീരഭാരം ക്രമാതീതമായി കുറയുന്നത് പരിശോധിക്കാന്‍ ആശുപത്രിയിലെത്തിയെ പെണ്‍കുട്ടിയ നോക്കിയ ഡോക്ടര്‍മാര്‍ ഞെട്ടി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ക്രമാതീതമായി ശരീരഭാരം കുറയുന്നതും ഒപ്പം വയറുവേദനയും ക്ഷീണവും തളര്‍ച്ചയുമായാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്.

തുര്‍ന്ന് പെണ്‍കുട്ടിയെ സ്‌കാനിങിന് വിധേയമാക്കി. കുട്ടിയുടെ വയറ്റിനകത്ത് എന്തോ കുടിങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടില്‍ കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആമശയത്തില്‍ കുടുങ്ങിയിരുന്ന 22 സെന്റിമീറ്റര്‍ നീളവും എട്ട് സെന്‍ിമീറ്റര്‍ വട്ടവുമുള്ള മുടിക്കെട്ട് നീക്കം ചെയ്തു. ചെറുപ്പം മുതലെ മാനസികവിഷമതകള്‍ അനുഭവിക്കുന്ന കുട്ടിയായതിനാല്‍ ഭക്ഷണം കഴിക്കുന്നതൊന്നും ചിട്ടയോടെയല്ലായിരുന്നു.

കുട്ടിക്ക് അള്‍സര്‍ ഉള്ളതിനാല്‍ ആരോഗ്യം ദുര്‍ബലമായിരുന്നതിനാലും പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ വളരെ പ്രയാസകരമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ചെറുപ്പം മുതല്‍ സ്വന്തം മുടി പറിച്ചെടുത്ത് കഴിക്കുന്ന ശീലം പെണ്‍കുട്ടിക്കുണ്ടായിരുന്നെന്ന് വീട്ടുകാര്‍ അറിയിച്ചു. മാനസിക വിഷമതയുടെ ഭാഗമായാകാം ഇത്തരമൊരു ശീലം കുട്ടിയിലുണ്ടായതെന്ന് ഡോക്ടര്‍മാമാരും സ്ഥിരീകരിച്ചു. പലപ്പോഴായി ഇങ്ങനെ കഴിച്ച മുടി കട്ടിയായി ആമാശയത്തില്‍ കുടുങ്ങിക്കിടന്നതാണെന്ന് ഡോക്ടര്‍ അറിയിച്ചു.

Exit mobile version