മൂന്ന് തവണ ഹെല്‍മെറ്റ് വെക്കാതെ വണ്ടിയോടിച്ചു, മൂന്ന് തവണയും പിഴ ഈടാക്കി; ഒടുവില്‍ സ്‌കൂട്ടര്‍ യാത്രികന് ഹെല്‍മെറ്റ് സമ്മാനിച്ച് പോലീസ്!

ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യുന്നത് സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും നല്ലതാണെന്ന് പറഞ്ഞാണ് ഒരു ഹെല്‍മെറ്റ് വാങ്ങി അദ്ദേഹത്തിന് പാരിതോഷികം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.

നോയ്ഡ: ഹെല്‍മെറ്റ് വെക്കാതെ സ്‌കൂട്ടര്‍ ഓടിച്ച് മൂന്ന് തവണ പിഴയടക്കേണ്ടി വന്ന സ്‌കൂട്ടര്‍ യാത്രികന് ഹെല്‍മെറ്റ് സമ്മാനിച്ച് പോലീസ്. ഉത്തര്‍പ്രദേശിലെ നോയ്ഡ സെക്ടര്‍ 19ലെ താമസക്കാരനായ അംകിത് സിങിനാണ് ഹെല്‍മെറ്റ് വാങ്ങി നല്‍കിയത്. പോലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ ഝായുടെ ഉത്തരവ് പ്രകാരമാണിത്.

കഴിഞ്ഞയാഴ്ചയാണ് സ്‌കൂട്ടറില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിന് 1000 രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് അംകിതിന് സന്ദേശം ലഭിച്ചത്. ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി പിഴയടക്കുന്നതിനിടെയാണ് ഇതേ കുറ്റത്തിന് മുമ്പ് രണ്ട് തവണ കൂടി പിഴ ചുമത്തിയ കാര്യം അംകിത് വെളിപ്പെടുത്തിയത്. മൂന്നു തവണ പിഴയിട്ട കാര്യം ശ്രദ്ധയില്‍പ്പെട്ട എസ്പി അനില്‍ കുമാര്‍ ഝാ പിഴ മുഴുവന്‍ അടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യുന്നത് സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും നല്ലതാണെന്ന് പറഞ്ഞാണ് ഒരു ഹെല്‍മെറ്റ് വാങ്ങി അദ്ദേഹത്തിന് പാരിതോഷികം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. ഇനി സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന ഉപദേശവും നല്‍കാന്‍ അദ്ദേഹം മറന്നില്ല. അതേസമയം നിയമം ലംഘിച്ചാല്‍ വവന്‍ പിഴ ഈടാക്കുന്ന നിയമം കര്‍ശനമാക്കിയതോടെ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പിഴയിനത്തില്‍ 30 ശതമാനം കുറവ് വന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version