കാശ്മീരിലെ ജനങ്ങള്‍ക്ക് ജയിലുകള്‍ അല്ല, തൊഴിലുകളാണ് വേണ്ടത്; കാശ്മീരിന് നീതി ലഭിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ മുന്നോട്ട് ഇറങ്ങണമെന്നും താരിഗാമി

കാശ്മീരില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകരും ജയിലിലാണ്.

ന്യൂഡല്‍ഹി: കാശ്മീരിലെ ജനങ്ങള്‍ക്ക് ജയിലുകള്‍ അല്ല തൊഴിലുകളാണ് വേണ്ടതെന്ന് സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് താരിഗാമി. കാശ്മീര്‍ പുനസംഘടനക്ക് ശേഷം ജമ്മു കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ തളര്‍ത്തി കളഞ്ഞെന്നും താരിഗാമി പറഞ്ഞു.

കാശ്മീര്‍ പുനസംഘടനയോടെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി. അവിടെ ആരോഗ്യമേഖലയിലടക്കം സ്ഥിതിഗതികള്‍ ഗുരുതരമാണ്. കാശ്മീരിന് നീതി ലഭിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ മുന്നോട്ട് ഇറങ്ങണമെന്നും താരിഗാമി ആവശ്യപ്പെട്ടു.

കാശ്മീരിലെ ജനങ്ങള്‍ തീവ്രവാദികള്‍ അല്ല. കാശ്മീരില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകരും ജയിലിലാണ്. ജയിലുകള്‍ അല്ല തൊഴിലുകളാണ് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടതെന്നും താരിഗാമി പറഞ്ഞു.

Exit mobile version