കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ശിവസേനയിലേക്കോ? ; നിലപാട് വ്യക്തമാക്കി ഊര്‍മിള

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് ലോക്‌സഭയിലേക്ക് മത്സരിച്ച ഊര്‍മിള കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു

മുംബൈ: ശിവസേനയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍. ഊഹാപോഹങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിയ ഊര്‍മിള താനൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്നോടും രാഷ്ട്രീയ കക്ഷികളോടും ചെയ്യുന്ന നീതികേടാണെന്നും അവര്‍ പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് ലോക്‌സഭയിലേക്ക് മത്സരിച്ച ഊര്‍മിള കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. തുടര്‍ന്ന് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായ മിലിന്ദ് നര്‍വേകറുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മഹാരാഷ്ട്രയില്‍ അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഈ മാസം പത്തിന് രാജിവെച്ചതും കൂട്ടിവായിക്കുമ്പോള്‍ ഊര്‍മിള ശിവസേനയിലേക്ക് പോകുമെന്ന ഊഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.

Exit mobile version