നദി കരകവിഞ്ഞു; വിദ്യാലയം ഒഴുകിപ്പോയി; വീഡിയോ വൈറല്‍

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുകയാണ്

പറ്റ്‌ന: കുത്തിയൊഴുകിയെത്തിയ വെള്ളത്തില്‍ വിദ്യാലയം ഒഴുകിപ്പോയി. കതിഹാറിലെ ഗംഗാ നദിയിലാണ് ഒരു വിദ്യാലയം ഒഴുകിപ്പോയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുകയാണ്.

നദി കലിതുള്ളി ഒഴുകിയതോടെയാണ് തീരത്തുള്ള സ്‌കൂള്‍ തകര്‍ന്നുവീണത്. സ്‌കൂളിന്റെ അപകടാവസ്ഥ തിരിച്ചറിഞ്ഞ് ക്ലാസുകള്‍ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. അപകട സമയത്ത് ആരും തന്നെ സ്‌കൂളിനകത്ത് ഉണ്ടായിരുന്നില്ല.

സംഭവസ്ഥലത്തെത്തിയ സമീപ പ്രദേശത്തുള്ളവരാണ് സ്‌കൂള്‍ വെള്ളത്തിലേക്ക് പതിക്കുന്ന വീഡിയോ പകര്‍ത്തിയത്. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Exit mobile version