മാരുതിയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ എസ്എംഎല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണിയിലെ മാന്ദ്യം കാരണം വാഹനനിര്‍മ്മാതാക്കളായ എസ്എംഎല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടുന്നു. ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറി 16 മുതല്‍ 21 വരെ ആറ് ദിവസത്തേക്കാണ് അടച്ചിടുന്നത്.

നേരത്തേ വാഹന വിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന് മാരുതിയും മഹീന്ദ്രയും തങ്ങളുടെ പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോള്‍ എസ്എംഎല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് രാജ്യത്തെ വാഹനവിപണി. കഴിഞ്ഞ മാസം മാത്രം 31.57 ശതമാനമാണ് വില്‍പനയില്‍ കുറവ് രേഖപ്പെടുത്തിയത്.

Exit mobile version