മൊബൈൽ ഫോണിന്റെ അമിതോപയോഗം; അമ്മ ഫോൺ വിലക്കി; ഒരേ ദിവസം ജീവനൊടുക്കിയത് രണ്ട് വിദ്യാർത്ഥികൾ

വീട്ടുകാർ മൊബൈൽ വാങ്ങിവച്ചതിൽ മനംനൊന്താണ് സ്‌കൂൾ വിദ്യാർത്ഥികളുടെ ആത്മഹത്യ.

ബംഗളൂരു: അമിതമായ മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിന് ഒരേ ദിവസം ബംഗളൂരുവിൽ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം ചോദ്യം ചെയ്ത് വീട്ടുകാർ മൊബൈൽ വാങ്ങിവച്ചതിൽ മനംനൊന്താണ് സ്‌കൂൾ വിദ്യാർത്ഥികളുടെ ആത്മഹത്യ.

അമിതമായ പബ്ജി ഗെയിം കളിയെ തുടർന്ന് അമ്മ പിണങ്ങിയതോടെയാണ് നാരായണ ഗൗഡയുടെയും ജയന്തിയുടെയും ഏക മകനായ പവൻ (13) ജീവനൊടുക്കിയത്. മകൻ മരിച്ചതറിഞ്ഞ അമ്മ മൂന്നാം നിലയിൽ നിന്നു ചാടിയെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു.

മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തത് ഹനുമന്ത് നഗറിലാണ്. മൊബൈൽ ഫോൺ ഉപയോഗത്തിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രിയങ്ക (16) ജീവനൊടുക്കുകയായിരുനിനു.

അച്ഛൻ മൊബൈൽ ഫോൺ പിടിച്ചുവച്ചതിൽ പ്രതിഷേധിച്ച് സ്‌കൂൾ വിദ്യാർത്ഥി കഴിഞ്ഞയാഴ്ച വീടുവിട്ടിറങ്ങിയതുമ വലിയ വാർത്തയായിരുന്നു. വീഡിയോ ഗെയിം കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്നു ഈ മാസമാദ്യം ബളഗാവിയിൽ യുവാവ് പിതാവിനെ കൊലപ്പെടുത്തിയിരുന്നു.

Exit mobile version