കൂറ്റന്‍ ട്രക്ക് മുകളില്‍ വീണിട്ടും ഒരു പോറലുമേല്‍ക്കാതെ കാറും, യാത്രികനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ഒരു കൂറ്റന്‍ ട്രക്ക് വന്ന് കാറിന് മുകളില്‍ വീണാല്‍ എന്തായിരിക്കും അവസ്ഥ? കാര്‍ തവിടുപൊടിയാവും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ കൂറ്റന്‍ ഒരു ട്രക്ക് വന്ന് മുകളില്‍ വീണിട്ടും ഒരു പോറലുപോലുമേല്‍ക്കാത്ത കാറും അതിലെ യാത്രക്കാരനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കഴിഞ്ഞദിവസം ബംഗളൂരുവിലാണ് ഈ സംഭവം നടന്നത്. ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി എക്കോസ്‌പോര്‍ട്ട് കാറാണ് യാത്രികന്റെ ജീവന്‍ രക്ഷിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

എതിര്‍ദിശയില്‍ നിന്ന് നിയന്ത്രണം വിട്ട് വന്ന ലോറിയാണ് കാറില്‍ ഇടിച്ചത്. കാറിന്റെ ഡാഷ്‌ബോര്‍ഡിലെ ക്യാമറയിലാണ് ഈ അപകടത്തിന്റെ ദൃശ്യം പതിഞ്ഞത്. ട്രക്കിന്റെ ടയര്‍ പഞ്ചറായതാണ് വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. ഡിവൈഡറില്‍ ഇടിച്ച ട്രക്ക് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അതേസമയം എയര്‍ബാഗ് റിലീസായത് കൊണ്ട് ഡ്രൈവര്‍ ഒരുപോറലുമേല്‍ക്കാതെ രക്ഷപ്പെട്ടു.

Exit mobile version