ആന്ധ്രയില്‍ 61 പേരുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് അപകടം; ഏഴ് പേര്‍ മരിച്ചു; 25 പേരെ രക്ഷപെടുത്തി

കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദേവി പട്ടണത്താണ് സംഭവം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 61 പേരുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു. ഏഴ് പേര്‍ മരിച്ചു. 25 പേരെ രക്ഷപെടുത്തി. കാണാതായവരെ കണ്ടെത്തുന്നതിനുളള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ബോട്ടാണ് അപകടത്തില്‍ പെട്ടത്. വിനോദസഞ്ചാരികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദേവി പട്ടണത്താണ് സംഭവം. 11 ജീവനക്കാര്‍ ഉള്‍പ്പെടെ 61 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനത്തിനായി 30 അംഗങ്ങള്‍ വീതം ഉള്‍പ്പെടുന്ന രണ്ട് ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്.

കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുഴയില്‍ വെളളത്തിന്റെ ഒഴുക്ക് കൂടുതലാണ്. വിനോദ സഞ്ചാരകേന്ദ്രമായ പാപികൊണ്ടലൂ ലക്ഷ്യമാക്കി ഗാണ്ഡി പോച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version