7,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് അസിം പ്രേംജി; വിറ്റത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായി

അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവല്‍ക്കരിച്ചതാണ്.

ബംഗളൂരു: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുവാനായി 7,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് അസിം പ്രേംജി. വിപ്രോയുടെ പ്രൊമോട്ടറും സ്ഥാപക ചെയര്‍മാനുമായ അസിം തന്റെ കമ്പനിയുടെ ഓഹരികള്‍ തന്നെയാണ് വിറ്റത്.

അദ്ദേഹത്തിന്റെ കൈവശമുള്ളതില്‍ 3.96 ശതമാനം(224.6 മില്യണ്‍) ഓഹരികളാണ് വിറ്റത്. വിപ്രോ ഓഹരിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനത്തില്‍ 67 ശതമാനവും(1.45 ലക്ഷം കോടി രൂപ)കഴിഞ്ഞ മാര്‍ച്ചില്‍ അസിം പ്രേംജി ഫൗണ്ടേഷന് അദ്ദേഹം നല്‍കിയിരുന്നു.

അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവല്‍ക്കരിച്ചതാണ്. അസിം പ്രംജിക്കും കുടുംബത്തിനും മറ്റുമായി 73.83 ശതമാനം ഓഹരികളാണ് വിപ്രോയിലുള്ളത്.

Exit mobile version