നല്ല റോഡുകളാണ് മിക്ക അപകടങ്ങള്‍ക്കും കാരണം, മോശം റോഡുകളാണെങ്കില്‍ ഇതൊന്നും സംഭവിക്കില്ല; പുതിയ വാദവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗളൂരു: ദിനംപ്രതി വര്‍ധിച്ചു വരുന്ന റോഡപകടങ്ങളില്‍ വ്യത്യസ്ത വാദവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്‌റോള്‍. നല്ല റോഡുകളാണ് ഇന്നുള്ള മിക്ക അപകടങ്ങള്‍ക്കും കാരണമെന്നാണ് അദ്ദേഹം പറയുന്നത്. മോശം റോഡുകള്‍ ആണെങ്കില്‍ ഇതൊന്നും സംഭവിക്കില്ലെന്നും ഗോവിന്ദ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകള്‍ മികച്ച നിലവാരത്തിലായതാണ് അപകടനിരക്ക് വര്‍ധിക്കാന്‍ കാരണം. നമ്മുടെ റോഡുകളില്‍ ഇപ്പോള്‍ മണിക്കൂറില്‍ നൂറു കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നത്- ഉപമുഖ്യമന്ത്രി പറയുന്നു.

Exit mobile version