തമിഴ്‌നാട്ടുകാരന്‍ എന്ന നിലയില്‍ എന്ത് തോന്നുന്നു എന്ന് അവതാരകന്റെ ചോദ്യം; മാസ് മറുപടി നല്‍കി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ചെന്നൈ: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം ചെറിയ പിഴവ് കാരണം ലക്ഷ്യം കണ്ടില്ലെങ്കിലും രാജ്യത്തിന്റെ ഹീറോ ആണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഇപ്പോഴിതാ ഒരു തമിഴ് ചാനലിലെ അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തമിഴന്‍ എന്ന നിലയില്‍ താങ്ങള്‍ക്ക് തമിഴ്നാട്ടിലെ ജനങ്ങളോട് എന്താണ് പറയാനുള്ളതെന്ന് ചോദ്യത്തിന് താന്‍ ആദ്യം ഇന്ത്യക്കാരനാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ നല്‍കിയ മറുപടി. ഇന്ത്യന്‍ എന്ന നിലയിലാണ് ഞാന്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നതെന്നും എല്ലാ മേഖലകളില്‍ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് അതെന്നുമാണ് അദ്ദേഹം നല്‍കിയ മാസ് മറുപടി.

പ്രാദേശിക വാദത്തിനപ്പുറം താന്‍ ഒരു ഇന്ത്യക്കാരനാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച കെ ശിവനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അതിരുകള്‍ക്കപ്പുറം ഏവരുടെയും ഹൃദയം കവരുന്ന നിലപാടാണ് അദ്ദേഹത്തിന്റേത് എന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തത്. കന്യാകുമാരി ജില്ലയിലെ കാര്‍ഷിക കുടുംബത്തില്‍ നിന്നുള്ള അംഗമാണ് കൈലാസവടിവൂ ശിവന്‍ എന്ന കെ ശിവന്‍.

Exit mobile version