സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു; സംഭവം ബിഹാറില്‍

ബീഹാറിലെ മുസാഫര്‍പുരില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.

മുസാഫര്‍പുര്‍: ബീഹാറില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു. ബീഹാറിലെ മുസാഫര്‍പുരില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മരിച്ചവര്‍ നാല് പേരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.

മുസാഫര്‍പൂരിലെ മധുപന്‍കാന്തി ഗ്രാമത്തില്‍ പുതുതായി നിര്‍മിച്ച സെപ്റ്റിക്ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരാള്‍ അകത്തേക്ക് ഇറങ്ങുകയായിരുന്നു. ഇയാള്‍ക്ക് ശ്വാസതടസം നേരിടുകയും മരണപ്പെടുകയുമായിരുന്നു ഇയാള്‍ തിരിച്ചെത്താതിരുന്നതോടെ ബാക്കി മൂന്ന് പേര് ഇയാളെ രക്ഷിക്കാനായി ഇറങ്ങുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. മധുസൂദന്‍ സഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സഹ്നി, വീര്‍ കുമാര്‍ സഹ്നി എന്നിവരാണ് മരിച്ചത്.

അതെസമയം കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം സഹായം നല്‍കുമെന്ന് മിനാപുര്‍ സര്‍ക്കിള് ഓഫീസര്‍ ഗ്യാന്‍ പ്രസാദ് പറഞ്ഞു.

Exit mobile version