ജമ്മു കാശ്മീര്‍- ഹിമാചല്‍ അതിര്‍ത്തിയില്‍ ഭൂകമ്പം; ആളപായമില്ല

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ – ഹിമാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ അഞ്ചാണ് തീവ്രത രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.10-നാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹിമാചല്‍പ്രദേശിലെ ചമ്പ അതിര്‍ത്തിയിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച രാവിലെ 5.30നാണ് ഇവിടെ ഭൂകമ്പം നടന്നതായി ഷിംലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇവിടെ ഉണ്ടായത്. അതേസമയം ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ഒന്നും ചെയ്തിട്ടില്ല.

Exit mobile version