യുവതിയുടെ മാല പൊട്ടിച്ച് കടന്നു; യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: യുവതിയുടെ മാല പൊട്ടിച്ച് കടന്ന് കളയുന്ന യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ന്യൂഡല്‍ഹിലെ ചൗളയിലാണ് സംഭവം. മകനൊപ്പം പോവുന്ന യുവതിയുടെ മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചത്.

ബൈക്കിലെത്തിയായിരുന്നു മോഷ്ടാക്കള്‍ മാലപൊട്ടിച്ചത്. രണ്ട് പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ഇവര്‍ വാഹനം നിര്‍ത്തി പുറകിലിരുന്നയാള്‍ ഇറങ്ങി യുവതിക്ക് പിന്നാലെ ചെന്ന് മാലപൊട്ടിച്ചെടുക്കുകയും ഓടി സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ ബൈക്കില്‍ കയറിപോകുകയുമായിരുന്നു. യുവതി ബൈക്കിന് പിന്നാലെ ഓടിയെങ്കിലും ഫലം ഉണ്ടായില്ല . ഒടുവില്‍ യുവതി നിലത്ത് വീണു.

മോഷ്ടാക്കള്‍ മോഷണം നടത്തുന്നത് കൃത്യമായി സിസിടിവിയില്‍ കുടുങ്ങിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version