ഇന്ത്യൻ വിപണിയെ തകർത്ത് സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടത് മോഡിയുടെ നോട്ട് നിരോധനമാണെന്ന് റിസർവ് ബാങ്ക്

നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോർഡ് കുത്തനെ കുറഞ്ഞതായി റിപ്പോർട്ടിൽ

ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ തകർച്ച ആരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആർബിഐ റിപ്പോർട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോർഡ് കുത്തനെ കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

2017 മാർച്ച് മാസം അവസാനം വായ്പ 20,791 കോടിയായിരുന്നു. അതിന് മുമ്പ് കഴിഞ്ഞ ആറ് വർഷക്കാലം ഇതിൽ വലിയ വളർച്ചയുണ്ടായിരുന്നു. എന്നാൽ നോട്ട് നിരോധനത്തിന് ശേഷം ഇത് 73 ശതമാനമായി കുറഞ്ഞ് 5,623 കോടിയിലെത്തി. 2017-18 ൽ ഇതിൽ 5.2 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2018-19 ൽ ഇതിൽ 68 ശതമാനത്തിന്റെ ഇടിവും ഉണ്ടായി.

ഈ വർഷവും ഉപഭോക്ത വായ്പയിൽ ഇടിവ് രേഖപ്പെടുത്തി. റിപ്പോർട്ട് പ്രകാരം ഈ വർഷം 10.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവർത്തനമെന്നും ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നും 14 ാമത് ധനകാര്യ കമ്മീഷൻ അംഗം ഗോവിന്ദ് റാവു പറഞ്ഞു.

‘വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവർത്തനം. നോട്ട് നിരോധനത്തിന് ശേഷമാണ് ഇത് കുറയാൻ കാരണം എന്ന് വ്യക്തമാക്കുന്ന രണ്ട് ഘടകങ്ങളാണുള്ളത്. അതിൽ ഒന്ന് എംഎസ്എംഇ കളുടെ പണമിടപാടിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട് എന്നതാണ്. രണ്ടാമതായി ഇതേ വർഷം തന്നെ ജനങ്ങൾ തൊഴിലില്ലായ്മയെയും അതേപോലെ വസ്തുക്കൾ വാങ്ങുന്നതിന് കൈയ്യിൽ പണമില്ലാത്ത അവസ്ഥയും നേരിട്ടു.’ ഗോവിന്ദ് റാവു വ്യക്തമാക്കി.

Exit mobile version