സ്വിറ്റ്‌സർലാൻഡും ഐസ്ലാൻഡും ലക്ഷ്യം; രാഷ്ട്രപതി ഒമ്പത് ദിവസത്തെ വിദേശ സന്ദർശനത്തിന് പുറപ്പെടുന്നു

ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുകയെന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒമ്പത് ദിവസത്തെ വിദേശപര്യടനത്തിന് പോകുന്നു. തിങ്കളാഴ്ചയാണ് യാത്ര ആരംഭിക്കുക. ഐസ്ലാൻഡ്, സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. സുസ്ഥിരവികസനം, വിനോദസഞ്ചാരം, ശാസ്ത്രസാങ്കേതികം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുകയെന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

സെപ്റ്റംബർ ഒമ്പതിന് ഐസ്ലാൻഡിലെത്തുന്ന രാംനാഥ് കോവിന്ദ്, രാജ്യത്തെ പ്രസിഡന്റ് ഗുഡ്നി ജോഹാൻസണും പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ്ഡോട്ടിറുമായും കൂടിക്കാഴ്ച നടത്തും. ഐസ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ അദ്ദേഹം പ്രഭാഷണവും നടത്തും.

സെപ്റ്റംബർ പതിനൊന്നിനാണ് രാഷ്ട്രപതി സ്വിറ്റ്സർലാൻഡിലെത്തുക. തുടർന്ന് അവിടുത്തെ പ്രസിഡന്റും മന്ത്രിസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.

സെപ്റ്റംബർ പതിനഞ്ചിനാണ് രാഷ്ട്രപതി സ്ലോവേനിയയിലേക്ക് തിരിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി സ്ലോവേനിയ സന്ദർശിക്കുന്നത്. ഭാര്യ സവിതാ കോവിന്ദും വനിതാ-ശിശുക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ ചൗധരി, എം പിമാരായ രമാപതി രാം ത്രിപാഠി, ബസന്തകുമാർ ഉൾപ്പെടെയുള്ളവർ രാംനാഥ് കോവിന്ദിനെ അനുഗമിക്കും.

Exit mobile version