സാമ്പത്തിക മാന്ദ്യം രൂക്ഷം: മാരുതിക്ക് പിന്നാലെ അശോക് ലെയ്‌ലാൻഡും കമ്പനി പൂട്ടിയിടുന്നു; ജീവനക്കാർക്ക് അഞ്ച് ദിവസം അവധി

മാരുതി ഉൽപാദനം 33.9 ശതമാനമായി കുറച്ചിട്ടുമുണ്ട്.

ന്യൂഡൽഹി: രാജ്യത്ത് വാഹന നിർമ്മാതാക്കളെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നെന്ന റിപ്പോർട്ടുകൾ ശരിവെച്ച് മാരുതി കമ്പനിക്ക് പിന്നാലെ അശോക് ലെയ്‌ലാൻഡും കമ്പനി പൂട്ടിയിടുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ് അഞ്ച് ദിവസത്തേക്കാണ് പ്രവർത്തനം നിർത്തുന്നത്.

വ്യാഴാഴ്ച മാരുതി സുസുക്കിയും ഈ മാസം ഏഴ്, എട്ട് തീയതികളിൽ അവരുടെ രണ്ടു നിർമ്മാണശാലകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വാഹനവിൽപന കുറഞ്ഞതിനെ തുടർന്ന് മാരുതി ഉൽപാദനം 33.9 ശതമാനമായി കുറച്ചിട്ടുമുണ്ട്.

ഇതിനു പിന്നാലെയാണ് അശോക് ലെയ്‌ലാൻഡ് സെപ്റ്റംബർ 6, 7, 9, 10, 11 ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നു കാട്ടി ജീവനക്കാർക്ക് കമ്പനി നോട്ടീസ് നൽകിയിരിക്കുന്നത്. ഇക്കാര്യം ബിസിനസ് സ്റ്റാൻഡേർഡാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഓഗസ്റ്റിലെ കണക്കനുസരിച്ച് വാഹന വിൽപ്പന 50 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Exit mobile version