ടെക്സാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; അപകടം സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ

അജയിന്റെ ഭൗതികശരീരം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബംഗളൂരു: യുഎസിലെ ടര്‍ണര്‍ വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ യുവാവ് മുങ്ങിമരിച്ചു. കര്‍ണാടകത്തിലെ റായ്ച്ചുര്‍ സ്വദേശിയായ അജയ് കുമാര്‍ കൊയ്യാലമുടി(24) യാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെയാണ് അജയ് കുമാര്‍ അപകടത്തില്‍പ്പെട്ടത്.

ടെക്സാസിലെ ആര്‍ലിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അജയ് കുമാര്‍. അജയിന്റെ ഭൗതികശരീരം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version