‘എല്ലാകാലത്തും അറസ്റ്റ് തുടരാനാകില്ല’; ഒമര്‍ അബ്ദുള്ളയെ സ്വതന്ത്രനാക്കൂ; ആവശ്യവുമായി നടിയും സുഹൃത്തുമായ പൂജാ ബേദി

ട്വിറ്ററില്‍ പ്രധാനമന്ത്രി നേരേന്ദ്രമോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ചില മാധ്യമപ്രവര്‍ത്തകരെയും ടാഗ് ചെയ്താണ് പൂജാ ബേദി ഇക്കാര്യം ആവശ്യപ്പെട്ടത്.

ന്യൂഡല്‍ഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലാക്കിയ ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ
സ്വതന്ത്രനാക്കണമെന്നാവശ്യപ്പെട്ട് മുന്‍ നടി പൂജാ ബേദി. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ചില മാധ്യമപ്രവര്‍ത്തകരെയും ടാഗ് ചെയ്താണ് പൂജാ ബേദി ഇക്കാര്യം ആവശ്യപ്പെട്ടത്.

”കഴിഞ്ഞ ഒരു മാസത്തോളമായി ഒമര്‍ അബ്ദുള്ള തടവിലാണ്. അദ്ദേഹമെന്റെ സഹപാഠിയാണ്. കുടുംബസുഹൃത്തുകൂടിയാണ്. എല്ലാകാലത്തും അറസ്റ്റ് തുടരാനാകില്ല. അതിനാല്‍ ഒമര്‍ അബ്ദുള്ളയെ സ്വതന്ത്രമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നു. പരിഹാരം ഉടന്‍ കണ്ടേ മതിയാകൂ” – പൂജാ ബേദി കുറിച്ചു.

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ളയുടെ പിതാവും മൂന്ന് തവണ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായിട്ടുള്ള ഫറൂഖ് അബ്ദുള്ളയും വീട്ടുതടങ്കലിലാണ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ തീരുമാനിച്ച ഓഗസ്റ്റ് ആദ്യം മുതല്‍ ഇവര്‍ എല്ലാവരും വീട്ടുതടങ്കലിലാണ്.

Exit mobile version