ലാലു പ്രസാദ് യാദവിന്റെ വൃക്കകള്‍ക്ക് 60ശതമാനം തകരാര്‍, കൂടാതെ രക്തസമ്മര്‍ദ്ദവും രക്തത്തില്‍ അണുബാധയും; നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍

റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയുകയാണ് ഇപ്പോള്‍ അദ്ദേഹം.

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ പ്രശ്‌നം ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വൃക്കകള്‍ക്ക് 60ശതമാനത്തിലേറെ തകരാര്‍ സംഭവിച്ചതായാണ് വിവരം. കൂടാതെ രക്തസമ്മര്‍ദ്ദവും രക്തത്തില്‍ അണുബാധയും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയുകയാണ് ഇപ്പോള്‍ അദ്ദേഹം. ആരോഗ്യ സ്ഥിതി ഗുരുതരമെന്നാണ് ഡോ. പികെ ത്സാ അറിയിക്കുന്നു. ഒരാഴ്ചയായി ലാലുവിന്റെ ആരോഗ്യനില സ്ഥിരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അന്‍പതു ശതമാനം പ്രവര്‍ത്തനക്ഷമമായിരുന്ന വൃക്ക ഇപ്പോള്‍ 37 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നതാണ് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. പ്രമേഹം, രക്തസമ്മര്‍ദം, രക്തത്തില്‍ അണുബാധ എന്നിവ അദ്ദേഹത്തെ അലട്ടുന്നുണ്ട്’- ഡോ. പികെ ഝാ വെളിപ്പെടുത്തി. കാലിത്തീറ്റ കുംഭകോണക്കേസില്‍ 14 വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 23 മുതല്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം.

Exit mobile version