സാമ്പത്തിക രംഗത്തെ രക്ഷിക്കാൻ വിവരവും കഴിവും ഉള്ളവർ വേണം; നമുക്ക് അതില്ല: സുബ്രഹ്മണ്യൻ സ്വാമി

അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മറക്കുന്നതാണ് നല്ലതെന്നും

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക രംഗത്തെ രക്ഷിക്കാനുള്ള പാണ്ഡിത്യം നമുക്കില്ലെന്ന വിമർശനവുമായി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. പുതിയ സാമ്പത്തിക നയം അടിയന്തരമായി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു.

‘ആർജവവും പാണ്ഡിത്യവും ഇതിൽ ഒന്നുകൊണ്ട് മാത്രം സാമ്പത്തിക രംഗത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല. അതിന് ഇത് രണ്ടും വേണം. എന്നാൽ ഇന്ന് ഇത് രണ്ടും നമുക്കില്ല’-ഇതായിരുന്നു സ്വാമിയുടെ ട്വീറ്റ്.

സാമ്പത്തിക വളർച്ചാ നിരക്ക് അഞ്ച് ശതമാനമായി ഇടിഞ്ഞ റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Exit mobile version