സാമ്പത്തിക പ്രതിസന്ധിയില്‍ മോഡി ഗവണ്‍മെന്റിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മോഡി ഗവണ്‍മെന്റിന്റെ മൗനം അപകടകരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ത്തുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് പ്രയങ്കാ രംഗത്ത് വന്നത്. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുകയാണ്. ജിഡിപിയുടെയും രൂപയുടെയും മൂല്യമിടഞ്ഞുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ഈ സമയത്തും മോഡി ഗവണ്‍മെന്റിന്റെ മൗനം അപകടകരമാണെന്നും പ്രിയങ്ക പറഞ്ഞു.
കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായി. ജോലിയില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ബിജെപി സര്‍ക്കാര്‍ മൗനമായിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാറിനെതിരെ നേരെത്തെയും പ്രിയങ്കാ ഗാന്ധി രംഗത്ത് വന്നിരുന്നു.

Exit mobile version