കാശ്മീരില്‍ അഞ്ച് ജില്ലകളില്‍ കൂടി മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ റദ്ദാക്കിയ കാശ്മീരില്‍ അഞ്ച് ജില്ലകളില്‍ കൂടി മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ഡോഡ, കിശ്ത്വാര്‍, റാംബന്‍, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈല്‍ സേവനങ്ങളാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്.

ഓഗസ്റ്റ് അഞ്ചുമുതലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ റദ്ദാക്കിയത്.

നേരത്തേ ഓഗസ്റ്റ് 17 ന് അഞ്ച് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ജമ്മു, റിയാസി, സാംബ, കത്വ, ഉദ്ദംപുര്‍ ജില്ലകളിലാണ് 2 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്. തീവ്രവാദികള്‍ ടെലികോം സേവനങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Exit mobile version