മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കി; ചന്ദ്രയാന്‍-2

ബുധനാഴ്ച രാവിലെ 9:04 ന് ആരംഭിച്ച പ്രകിയ 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി. പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്

ബംഗലൂരു: ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ബുധനാഴ്ച രാവിലെ 9:04 ന് ആരംഭിച്ച പ്രകിയ 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി. പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.

ചന്ദ്രനില്‍ നിന്ന് 179 കിലോമീറ്റര്‍ അടുത്ത ദൂരവും 1412 കിലോമീറ്റര്‍ കൂടിയ ദൂരവും ആയിട്ടുള്ള ഭ്രമണ പഥത്തിലാണ് ചന്ദ്രയാന്‍ 2 ഇപ്പോള്‍ ഉള്ളത്. അടുത്ത ഭ്രമണപഥമാറ്റം ഓഗസ്റ്റ് 30നാണ്. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍ നിന്ന് വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും.

തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ചന്ദ്രയാന്‍ രണ്ട് വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവര്‍ ദൗത്യം നടത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. പുലര്‍ച്ചെ 1:30നും 2:30നും ഇടയിലായിരിക്കും ചരിത്രപരമായ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക.

Exit mobile version